Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unitedly Against

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണം: ന​രേ​ന്ദ്ര മോ​ദി

ബി​​​​​ഷ്‌​​​​​കെ​​​​​ക്: ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​ത്തെ​​​​​യും അ​​​​​തി​​​​​നു​​​​​ള്ള സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളെ​​​​​യും പൂ​​​​​ര്‍​ണ​​​​​മാ​​​​​യി തു​​​​​ട​​​​​ച്ചു​​​​​നീ​​​​​ക്കാ​​​​​ന്‍ ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി. കി​​​​​ര്‍​ഗി​​​​​സ്ഥാ​​​​​ന്‍ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ബി​​​​​ഷ്‌​​​​​കെ​​​​​ക്കി​​​​​ല്‍ ന​​​​​ട​​​​​ന്ന വാ​​​​​ര്‍​ഷി​​​​​ക ഷാ​​​​​ങ്ഹാ​​​​​യ് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘ​​​​​ട​​​​​ന (എ​​​​​സ്‌​​​​​സി​​​​​ഒ) ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്തു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ല്‍ ഇ​​​​​ര​​​​​ട്ട​​​​​ത്താ​​​​​പ്പി​​​​​നു സ്ഥാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക​​​​​രു​​​​​ത്. ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ല്‍ ‘ആ​​​​​ക‌്ഷ​​​​​ന്‍-​​​​​റി​​​​​യാ​​​​​‌ക‌്ഷ​​​​​ന്‍’രീ​​​​​തി​​​​​യി​​​​​ല്‍ മാ​​​​​ത്രം ഒ​​​​​തു​​​​​ങ്ങി​​​​​നി​​​​​ല്‍​ക്കാ​​​​​നാ​​​​​കി​​​​​ല്ല. ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ ഫ​​​​​ണ്ടിം​​​​​ഗ്, റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ്, തീ​​​​​വ്ര​​​​​വാ​​​​​ദ പ്ര​​​​​ചാ​​​​​ര​​​​​ണം, സു​​​​​ര​​​​​ക്ഷി​​​​​ത താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യു​​​​​ള്‍​പ്പെ​​​​​ടെ ത​​​​​ക​​​​​ര്‍​ക്ക​​​​​ണം. പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ സം​​​​​ഘ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ള്‍ ആ​​​​​ഗോ​​​​​ള ഊ​​​​​ര്‍​ജ സു​​​​​ര​​​​​ക്ഷ​​​​​യെ​​​​​യും സ​​​​​മു​​​​​ദ്ര​​​​​വ്യാ​​​​​പാ​​​​​ര​​​​​ത്തെ​​​​​യും സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യ മോ​​​​​ദി, യു​​​​​ദ്ധ​​​​​ത്തി​​​​​ലൂ​​​​​ടെ ഒ​​​​​രു പ്ര​​​​​ശ്‌​​​​​ന​​​​​ത്തി​​​​​നും ശാ​​​​​ശ്വ​​​​​ത​​​​​മാ​​​​​യ പ​​​​​രി​​​​​ഹാ​​​​​രം ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ചൈ​​​​​ന​​​​​യു​​​​​ടെ ബി​​​​​ആ​​​​​ര്‍​ഐ പ​​​​​ദ്ധ​​​​​തി​​​​​യെ പ​​​​​രോ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ര്‍​ശി​​​​​ച്ചു​​​​​കൊ​​​​​ണ്ട്, അ​​​​​ടി​​​​​സ്ഥാ​​​​​നസൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​മ്പോ​​​​​ള്‍ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ര​​​​​മാ​​​​​ധി​​​​​കാ​​​​​ര​​​​​വും പ്ര​​​​​ദേ​​​​​ശി​​​​​ക അ​​​​​ഖ​​​​​ണ്ഡ​​​​​ത​​​​​യും മാ​​​​​നി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മോ​​​​​ദി ഓ​​​​​ര്‍​മി​​​​​പ്പി​​​​​ച്ചു. പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഷെ​​​​​ഹ്ബാ​​​​​സ് ഷ​​​​​രീ​​​​​ഫ്, ചൈ​​​​​നീ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷി ​​​​​ജി​​​​​ന്‍​പി​​​​​ങ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ പ​​​​​രാ​​​​​മ​​​​​ര്‍​ശ​​​​​ങ്ങ​​​​​ള്‍.

Latest News

Corehub Up